ആവണപലക:പൂജയ്ക്ക് ഇരിക്കാനായി ഉപയോഗിക്കുന്നത്. കൂർമ്മത്തിൻ്റെ ശിരസ്സും, കാലുകളുമെല്ലാമടങ്ങിയ മരപ്പലകയിൽ അക്ഷരങ്ങൾ കൊത്തിയിരിക്കും. "ആ" മുതൽ "ക്ഷ" വരെയുള്ള അക്ഷരങ്ങൾ ഒരു പ്രത്യേകതരത്തിൽ കൊത്തിയിരിക്കണമെന്നാണ് നിയമം. യോഗാസന വിധിയനുസരിച്ച് പത്മാസനത്തിലോ, സ്വസ്തികാസനത്തിലോ ഇരുന്നാണ് പൂജകൻ പൂജ ചെയ്യുന്നത്. ആവണ
പലകയുടെ ശിരോഭാഗം ഇടത്തോട്ടാണ് ഇട്ടിരിക്കേണ്ടത്.
കൊടിവിളക്ക്:വിളക്കിൽ തിരി തെളിയിക്കുന്ന വിളക്കിനെ കൊടിവിളക്ക് എന്നാണ് പറയുന്നത്. ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യ് ഒഴിച്ച് രണ്ട് തിരി കൂട്ടിയിട്ടാണ് കത്തിക്കുന്നത്.
:
കവരവിളക്ക്ഒരു ഇരിപ്പിൽ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ള വിളക്ക്.
നിലവിളക്ക്: തറയിൽ വെക്കുന്ന വിളക്ക്. സർവ്വഐശ്വര്യത്തിൻ്റേയും പ്രതീകമാണ്. സർവ്വദേവതകളും നിലവിളക്കിൽ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനിൽക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്.
ദീപാരാധന തട്ട്: മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ തട്ടുകളോടു കൂടിയ വിളക്ക്. തട്ടുകളിൽ വലിപ്പക്രമമനുസരിച്ച് തിരി വെക്കാൻ കുഴികളുണ്ടാകും.
ശംഖ് :- ശംഖ് എന്നത് ഒരു കടൽ ജീവിയുടെ പുറന്തോടാണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരിശംഖുകൾ വലത്തോട്ട് പിരിഞ്ഞിരിക്കുന്നു. ഇവ പൂജയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതും, ഇത്തരം ശംഖുകൾ പൂജിക്കപ്പെടുകയുമാണ് പതിവ്.
ശംഖ് കാല്:മൂന്ന് കാലുകളും നടുക്ക് ശംഖ് വെക്കാൻ പാകത്തിൽ ഒഴിവുള്ളതുമാണ് ശംഖ് കാല്.
മണി (ഘണ്ട ): പൂജയ്ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രസോപാനത്തിൽ കെട്ടി തൂക്കുന്നതും മണിയാണ്. മണിനാദം ഭൂതങ്ങളെ അകറ്റാനാണ് ഉപയോഗിക്കുന്നത്. കുണ്ഡലിനി നാദങ്ങളുടെ പ്രതീകമാണത്രേ പൂജാ മണിനാദം.
കിണ്ടി: വാലുള്ളതും, ഓട് കൊണ്ടുണ്ടാക്കിയതുമായ ഒരിനം ജലപാത്രം.പൂജയ്ക്ക് വെള്ളം നിറച്ചു വെക്കാൻ ഉപയോഗിക്കുന്ന പാത്രം. കുണ്ഡലിന്യുത്ഥാപനത്തിൻ്റെ പ്രതീകം.
ധൂപക്കുറ്റി:അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്ക്കുവാൻവേണ്ടി കനൽ കോരുവാനുള്ളപാത്രം.
ധൂപകരണ്ടി:പൂജാ സമയത്ത് ധൂപം കാണിക്കാറുള്ള ഓടുകൊണ്ടുള്ള കരണ്ടി.
പൂപാലിക: പൂജയ്ക്കുള്ള പുഷ്പങ്ങൾ ശേഖരിച്ചു വെക്കുവാൻ വേണ്ടിയുള്ള പാത്രം.
ചാണ: ചന്ദനം അരയ്ക്കാനുള്ള പ്രത്യേകതരം കല്ല്. ഇതിൽ വെള്ളം ഒഴിച്ച് ചന്ദനമുട്ടി കൊണ്ട് അരച്ചാണ് ചന്ദനം തയ്യാറാക്കുന്നത്.
ചന്ദനോടം:അരച്ച ചന്ദനം ഉപയോഗിക്കുവാൻ ഉരുളി പോലെ തോന്നിക്കുന്ന കുണ്ടുള്ള ചെറിയ പാത്രമാണ് ചന്ദനോടം.
പവിത്രം:രണ്ടിഴ ദർഭപ്പുല്ലുകൊണ്ട് പവിത്ര കെട്ടായി കെട്ടിയുണ്ടാക്കുന്ന ഒരു വിശേഷം. വിശേഷ ക്രിയചെയ്യുമ്പോൾ വലതുകയ്യിലെ മോതിരവിരലിൽ അണിയുന്നു.
കലശകുടം: സ്വർണ്ണം, വെള്ളി, ചെമ്പ്, മണ്ണ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്നു. ക്ഷീരം, ജലം, ഘൃതം മുതലായ ദ്രവ്യങ്ങൾ പൂജിക്കാനുപയോഗിക്കുന്നു. കലശകുടം ഭൗതിക ശരീരത്തെയും, അതിനുപുറമേ ചുറ്റുന്ന നൂല് നാഡീഞരമ്പുകളുടെയും, നിറയ്ക്കുന്ന ജലം ജീവ
ചൈതന്യത്തിൻ്റേയും പ്രതീകത്വം വഹിക്കുന്നു.
ധാരക്കിടാരം: ധാര ചെയ്യാൻ ഉപയോഗിക്കുന്ന നടുക്ക് സുഷിരമുള്ള ലോഹപാത്രം. തുലാസിനോട് സാമ്യം വഹിക്കുന്നു.
ജലദ്രോണി:ധാരയ്ക്ക് ധാരാളം ജലം ആവശ്യം വരുമ്പോൾ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് പൂജിച്ച് വെയ്ക്കുന്നു. ഈ പാത്രത്തെ ജലദ്രോണി എന്നു പറയുന്നു.
പ്രണീതോടം: ഓടു കൊണ്ടുണ്ടാക്കിയ ചെറിയ പാത്രം. പുണ്യാഹം, ഹോമങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
പൂവട്ടക:ചെമ്പുകൊണ്ടോ, വെള്ളികൊണ്ടോ അകഭാഗം കുഴിഞ്ഞ രീതിയിൽ ഉണ്ടാക്കുന്ന ചെറിയ വട്ടത്തിലുള്ള പാത്രം. ഇതിലാണ് നെയ്യ് ഹോമിക്കുവാനെടുക്കുന്നത്.
വീശുപാള: ഹോമാഗ്നി വീശി കത്തിക്കുവാൻ ഉപയോഗിക്കുന്നു. കവുങ്ങിൻപാള വാലോടുകൂടി വൃത്താകൃതിയിൽ മുറിച്ചാണ് ഇതുണ്ടാക്കുന്നത്.
സ്രുവം: ഹോമിക്കുവാനുള്ള നെയ്യ്, പൂവട്ടകയിൽനിന്ന് കോരി എടുക്കുവാനുള്ള ഉപകരണം. പന്ത്രണ്ടംഗുലമാണ് സാധാരണയായി സ്രുവത്തിൻ്റെ നീളം.
ജുഹു: ഹോമിക്കുമ്പോൾ ദ്രവ്യം എടുക്കുവാൻ ഉപയോഗിക്കുന്ന ഒരിനം തവി / കയ്യിൽ. മരം, ലോഹം എന്നിവകൊണ്ട് ഉണ്ടാക്കുന്നു.

Comments
Post a Comment