സാധാരണ പറക്കുന്ന ജീവികള്‍ തലമുകളറ്റം വരുന്ന രീതിയിലും, നാല്‍ക്കാലികളും, ഇഴജന്തുക്കളും തല മുന്‍വശത്തേക്കു നീട്ടിയുമാണ് വിശ്രമിക്കുക.വവ്വാലിന്റെ ചിറകുകള്‍ ചര്‍മ്മനിര്‍മ്മിതമാകയാലും, കാലുകള്‍ക്ക് പക്ഷികളെ പോലെ ടേക് ഓഫ് ചെയ്യിക്കാന്‍ ത്രാണിയില്ലാത്തതിനാലും ഹാങ്ങ് ഗ്ലൈഡര്‍ പോലെ ലൌഞ്ച് ചെയ്യുകയേ നിവര്‍ത്തിയുള്ളു. എറ്റവും എളുപ്പം പറന്നു തുടങ്ങാന്‍ തലകീഴായി കിടന്നിട്ട്
വെറുതേ പിടി വിട്ട് പറന്നു തുടങ്ങുക എന്നതാണ് ഏറ്റവും അനുയോജ്യം.പകല്‍ ഉറക്കക്കാരനാകയാല്‍ മറ്റു ജന്തുക്കള്‍ സഞ്ചരിക്കാനിടയില്ലാത്ത ഭാഗങ്ങളിലും മറ്റും തൂങ്ങിക്കിടന്നാല്‍ അപായഭീഷണി കുറയുമെന്നത് മറ്റൊരു കാരണമാണ്.
അപ്പോള്‍ മറ്റൊരു സംശയം തേവാങ്ക് പറക്കില്ലല്ലോ, പിന്നെന്തിനു വാവലിനെ പോലെ കിടക്കുന്നു?തേവാങ്ക് വാവലിനെപ്പോലെ തല കിഴുക്കായിട്ടല്ല കിടക്കുന്നത്.മരക്കൊമ്പില്‍ നാലു കാലുകൊണ്ടും കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. ദിവസത്തില്‍ പത്തു, പതിനെട്ടു മണിക്കൂര്‍ ഉറങ്ങിക്കളയുന്ന, മിനുട്ടില്‍ അഞ്ചാറടി മാത്രം വേഗതയുള്ള പേശീ ശക്തി വളരെ കുറഞ്ഞ തേവാങ്കിന് മരത്തില്‍ കിടക്കാനും, സഞ്ചരിക്കാനും ഏറ്റവും കുറവ് ആയാസമുള്ള രീതി തൂങ്ങിക്കിടക്കല്‍ തന്നെയാണ്.
പേശികളുടെയും, എല്ലുകളുടെയും പ്രത്യേകതയാല്‍ സഞ്ചാരികള്‍ വടിമേല്‍ കെട്ടിയിടുന്ന തുണിപ്പൊതി പോലെ സുഖമായി ഇവന്‍ തൂങ്ങി കിടന്നോളും ഒട്ടും ആയാസമില്ലാതെ തന്നെ. ഓടി രക്ഷപ്പെടാന്‍ കഴിവില്ലാത്ത ഇവന്റെ രക്ഷാ തന്ത്രം ഒളിച്ചു കിടക്കല്‍ ആണെന്നതിനാല്‍ ഒരിലക്കൂട്ടമോ, തേനീച്ചക്കൂടോ പോലെ തൂങ്ങിക്കിടക്കല്‍ ജന്തു സഞ്ചാരമുള്ള ഇടങ്ങള്‍ ഒഴിവാക്കാനും, ഇരതേടുന്ന മൃഗങ്ങളുടെ കണ്ണില്‍ പെടാതെയിരിക്കാനും തേവാങ്കിനെ സഹായിക്കുന്നു.

Comments
Post a Comment