കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള റോഡുകളുടെ പട്ടികയെടുത്തൊന്നു നോക്കിയാൽ ഏറ്റവും കൂടുതൽ വരിക ഗാന്ധിജിയുടെ പേരായിരിക്കും. മഹാത്മാ ഗാന്ധി റോഡ് എന്നൊരു റോഡ് ഇല്ലാത്ത ഒരു ജില്ലപോലും കാണില്ല.ചില ഇടങ്ങളിൽ എംജി റോഡ് മറ്റു പേരുകളിലും അറിയപ്പെടുന്നു.
ചെന്നൈയിൽ നുങ്കമ്പാക്കം ഹൈ റോഡ് എന്നും കോയമ്പത്തൂരിൽ അവരാംപാളയം റോഡ് എന്നുമാണിത് അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രസിദ്ധമായ ഏതാനും ചില എംജി റോഡുകൾ നോക്കാം.
എംജി റോഡ് കൊച്ചി:എറണാകുളത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ എംജി റോഡ്. കൊച്ചിയിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന എംജി റോഡ് തേവരയിലെ വെണ്ടുരുത്തി പാലത്തിൽ നിന്നും തുടങ്ങി ബാനർജി റോഡിൽ അവസാനിക്കുന്നു.
മഹാത്മാ ഗാന്ധി റോഡ് വിജയവാഡ:
ബാൻഡാർ റോഡ് എന്നറിയപ്പെടുന്ന മഹാത്മാ ഗാന്ധി റോഡ് ആന്ധ്രാ പ്രദേശിലെ വിജയവാഡയിലെ പ്രധാന റോഡുകളിലൊന്നാണ്. ദേശീയപാത 9ന് സമാന്തരമായി പോകുന്ന ഈ പാത ലീലാമഹൽ തിയേറ്ററിനു സമീപത്തു നിന്നും തുടങ്ങി ബാൻഡാർ കനാൽ വരെ നീളുന്നു.
മഹാത്മാ ഗാന്ധി എക്സ്പ്രസ് വേ:
ഗുജറാത്തിലെ അഹമ്മദാബാദിനെയും, വഡോദരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഷണൽ എക്സ്പ്രസ് വേ ഒന്ന് അഥവാ മഹാത്മാ ഗാന്ധി എക്സ്പ്രസ് വേ ഇവിടുത്തെ പ്രധാന റോഡുകളിലൊന്നാണ്. ഈ റോഡിന്റെ വരവോടു കൂടി അഹമ്മദാബാദ്- വഡോദര യാത്രാ ദൂരം രണ്ടര മണിക്കൂറിൽ നിന്നും ഒരു മണിക്കൂറായി മാറി.
മഹാത്മാ ഗാന്ധി റോഡ് ബാംഗ്ലൂർ:
ബാംഗ്ലൂരിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നാണ് മഹാത്മാ ഗാന്ധി റോഡ്. ട്രിനിറ്റി സർക്കിളിൽ തുടങ്ങി അനിൽ കുംബ്ലെ സർക്കിൾ വരെ നീളുന്ന മഹാത്മാ ഗാന്ധി റോഡ് തിരക്കുള്ള മാർക്കറ്റ് കൂടിയാണ്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപായി സൗത്ത് പരേഡ് എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. 1948 ഫെബ്രുവരിയിലാണ് ഇത് മഹാത്മാ ഗാന്ധി റോഡ് എന്നു പേരുമാറ്റിയത്.
മഹാത്മാ ഗാന്ധി റോഡ് മംഗലാപുരം:
മംഗലാപുരത്തെ ഏറ്റവും പ്രശസ്തവും, തിരക്കേറിയതുമായ പാതയാണ് മഹാത്മാ ഗാന്ധി റോഡ്. നഗര ഹൃദയത്തിൽ നിന്നും ആരംഭിക്കുന്ന ഈ പാതയ്ക്കരുകിൽ ഷോപ്പിങ് മാളുകളും, മീഡിയ ഹൗസുകളും ഗവൺമെന്റ് ഓഫീസുകളും ഒക്കെ സ്ഥിതി ചെയ്യുന്നു.
മഹാത്മാ ഗാന്ധി മാർഗ് ഇൻഡോർ:
ഇൻഡോറിലെ മുൻപ് ജെയിംസ് സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന പാതയാണ് ഇപ്പോൾ മഹാത്മാ ഗാന്ധി റോഡായി അറിയപ്പെടുന്നത്. ദേവി അഹല്യാഭായ് ഹോൾക്കാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തുടങ്ങി പലാസിയ സ്ക്വയർ വരെയാണ് ഇത് നീളുന്നത്. ഇൻഡോർ ഹൈ കോർട്ട്, റീഗൽ സ്ക്വയർ, ഗാന്ധി ഹാൾ, ട്രഷർ ഐലന്‍ഡ് തുടങ്ങിയവയെല്ലാം ഇതിന്റെ വശങ്ങളിലായാണുള്ളത്.
മഹാത്മാ ഗാന്ധി റോഡ് കൊൽക്കത്ത:
ഹാരിസൺ റോഡാണ് കൊൽക്കത്തയിലെ മഹാത്മാ ഗാന്ധി റോഡായി മാറിയത്. നോർത്ത് കൊൽക്കത്തയെയും ,സെൻട്രൽ കൊൽക്കത്തയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി കൂടിയാണ് ഈ റോഡ്. 1889ൽ കൊൽക്കത്തയിൽ ആദ്യമായി വൈദ്യുതി വന്നപ്പോൾ ആദ്യം തെളിഞ്ഞ ലൈറ്റുകൾ ഈ റോഡിലെയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

Comments
Post a Comment