Skip to main content

മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്?

മഹാകാവ്യങ്ങളൊന്നും എഴുതാതെ  മഹാകവി ആയത് കുമാരനാശാൻ ആണ്.
മഹാകാവ്യമെഴുതിയ കവികളാണ് മഹാകവി എന്നറിയപ്പെടുന്നത്. കഥ, നോവൽ എന്നിവ പോലെ സാഹിത്യത്തിലെ ഒരു പ്രധാന സങ്കേതമാണ് മഹാകാവ്യം. മഹാകാവ്യത്തിന് അതിന്റേതായ ചില നിയമാവലികളുണ്ട്. എന്നാൽ കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ മഹാകാവ്യങ്ങളോടു കിടനിൽക്കുന്നതിനാലാണ് മഹാകവിയെന്ന പേരിന് കുമാരനാശാൻ‌ അർഹനായത്. 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ് രാജകുമാരൻ ആണ് ആശാന്‌ മഹാകവി സ്ഥാനവും, പട്ടും വളയും സമ്മാനിച്ചത്. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം എന്നറിയപ്പെടുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ആണ്.

Comments

Popular posts from this blog

ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചില പൂജാഉപകരണങ്ങൾ എന്തെല്ലാം?

ആവണപലക:പൂജയ്ക്ക് ഇരിക്കാനായി ഉപയോഗിക്കുന്നത്. കൂർമ്മത്തിൻ്റെ ശിരസ്സും, കാലുകളുമെല്ലാമടങ്ങിയ മരപ്പലകയിൽ അക്ഷരങ്ങൾ കൊത്തിയിരിക്കും. "ആ" മുതൽ "ക്ഷ" വരെയുള്ള അക്ഷരങ്ങൾ ഒരു പ്രത്യേകതരത്തിൽ കൊത്തിയിരിക്കണമെന്നാണ് നിയമം. യോഗാസന വിധിയനുസരിച്ച് പത്മാസനത്തിലോ, സ്വസ്തികാസനത്തിലോ ഇരുന്നാണ് പൂജകൻ പൂജ ചെയ്യുന്നത്. ആവണ പലകയുടെ ശിരോഭാഗം ഇടത്തോട്ടാണ് ഇട്ടിരിക്കേണ്ടത്. കൊടിവിളക്ക്:വിളക്കിൽ തിരി തെളിയിക്കുന്ന വിളക്കിനെ കൊടിവിളക്ക് എന്നാണ് പറയുന്നത്. ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യ് ഒഴിച്ച് രണ്ട് തിരി കൂട്ടിയിട്ടാണ് കത്തിക്കുന്നത്. : കവരവിളക്ക്ഒരു ഇരിപ്പിൽ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ള വിളക്ക്. നിലവിളക്ക്: തറയിൽ വെക്കുന്ന വിളക്ക്. സർവ്വഐശ്വര്യത്തിൻ്റേയും പ്രതീകമാണ്. സർവ്വദേവതകളും നിലവിളക്കിൽ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനിൽക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്.  ദീപാരാധന തട്ട്: മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ തട്ടുകളോടു കൂടിയ വിളക്ക്. തട്ടുകളിൽ വലിപ്പക്രമമനുസരിച്ച് തിരി വെക്കാൻ കുഴികളുണ്ടാകും. ശംഖ് :- ശംഖ് എന്നത് ഒരു ...

കുഞ്ഞിനെ മുലയൂട്ടുന്ന എട്ടുകാലി.

കുഞ്ഞിനെ മുലയൂട്ടുന്ന അനവധി ജീവിവര്‍ഗങ്ങളെ അറിയാം, എങ്കില്‍ അവരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഒരു എട്ടുകാലി വര്‍ഗം കൂടി. ടോക്‌സ്യൂസ് മാഗ്‌നസ് എന്ന് അറിയപ്പെടുന്ന എട്ടുകാലികളാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. സസ്തനികളില്‍ മാത്രമാണ് പാലുത്പാദനം നടക്കുക എന്ന ശാസ്ത്രീയ ധാരണയില്‍ കൂടി മാറ്റം വരുത്തുന്നതാണ് പുതിയ കണ്ടെത്തല്‍. ടോക്‌സ്യൂസ് മാഗ്‌നസ്  എട്ടുകാലി വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെ ഒരു ഘട്ടം വരെ ആഹാരം ഒന്നും കഴിക്കുന്നില്ലെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്. എങ്കിലും പോഷകങ്ങള്‍ എല്ലാം ലഭിക്കുന്ന രീതിയില്‍ ഇവയുടെ ശരീരം വളരുന്നത് ഒരു ശാസ്ത്ര കൗതുകമായിരുന്നു. ഈ ഘട്ടത്തിലാണ് ഇതിന്റെ ചുരുളഴിക്കാന്‍ ഗവേഷകര്‍ രംഗത്തിറങ്ങിയത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നില്‍. ടോക്‌സ്യൂസ് മാഗ്‌നസ് എട്ടുകാലിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ശരീര വലുപ്പത്തിന്‍റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളില്‍ കൈവരിക്കുന്നുണ്ട്. എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറില്‍ തൂങ്ങിക്കിടക്കുന്നത് ഇവരുടെ കണ്ണില്‍പ്പെട്ടു. അമ്മ എട്ടുകാലികള്‍ കുഞ്ഞുങ്ങള്‍ക്കായി ശരീ...

മെക് ലോഡ് ഗഞ്ജ് – അധികമാരും അറിയപ്പെടാത്തൊരു ഹിമാലയ ഗ്രാമം

വേവിച്ച ആഹാരം കഴിക്കാനിഷ്ടപ്പെടുന്നവരെല്ലാവരും സ്വയം ഭക്ഷണം പാകം ചെയ്യാന്‍ പഠിച്ചിരിക്കണമെന്ന് എന്നോട് പറഞ്ഞത് വിദേശിയായ ഒരു സ്വാമിജിയായിരുന്നു. മെക് ലോഡ് ഗഞ്ജിലെ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് വെച്ചായിരുന്നു അത്. കല്ലുകളിളകിക്കിടക്കുന്ന മോട്ടോര്‍ റൂട്ടില്‍ നിന്നും കുത്തനെ താഴോട്ടിറങ്ങിയിറങ്ങി ചെല്ലുമ്പോള്‍ പൊടുന്നനെ ഒരു പൂങ്കാവനം ചിരിക്കുകയും സംസാരിക്കുകയും പാട്ടു പാടുകയും ചെയ്യുന്നതു പോലെ മുന്നില്‍ പൂത്തു വിടരുന്ന ഒരു താഴ്വരയിലായിരുന്നു സ്വാമിജി പാര്‍ത്തിരുന്ന ആശ്രമം. എന്നു പറഞ്ഞാല്‍ ഒരു വലിയ സംഭവമൊന്നുമല്ല. സ്ലേറ്റ് പാളികള്‍ കൊണ്ട് മേഞ്ഞ വലിയ ഒറ്റ മുറിയും വരാന്തയും മറപ്പുരയും കുളിമുറിയും മാത്രം. പക്ഷെ, അവിടെ അവരുണ്ടായിരുന്നു പൂക്കള്‍… ചെറുതും വലുതുമായ പൂക്കള്‍… ഒറ്റിയിതളില്‍ … എണ്ണമറ്റ ഇതളുകളില്‍… അവരിങ്ങനെ സമൃദ്ധമായി … നോക്കുന്നിടത്തെല്ലാം ചിരിച്ചുകൊണ്ട്…നൃത്തം ചെയ്തുകൊണ്ട്…നിറങ്ങള്‍ വാരിവിതറിക്കൊണ്ട്.. സൌന്ദര്യപൂജാ ശ്ലോകങ്ങള്‍ ദേവ ഭാഷകളില്‍ ഉരുവിട്ടുകൊണ്ട്… ചെന്ന ദിവസം ഏകദേശം പകല്‍ മുഴുവന്‍ മഴ ഇങ്ങനെ ചിണുങ്ങി ചിണുങ്ങി പെയ്യുകയായിരുന്നു…. സാമാന്യത്തിലധികം തണുപ്പും ഉണ്ടായിരു...